വാണിയമ്പലം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ സമൂഹ വിരുദ്ധര്‍ അഴിഞ്ഞാടി. ജീപ്പ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരുടെ വിശ്രമ കേന്ദ്രം കത്തിച്ചു.ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ബസ് സ്‌റ്റോപിന് പിറകില്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് നിര്‍മിച്ച വിശ്രമ കേന്ദ്രമാണ് കത്തി നശിച്ചത്.
വെള്ളിയാഴ്ച രാവിലെ കോഴിക്കടയിലേക്ക് എത്തിയവരാണ് ഷെഡ് കത്തുന്നത് കണ്ടത്. കൂടാതെ പച്ചക്കറിക്കടയുടെ മേശ, വിവിധ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകളും പുറത്തുള്ള ബള്‍ബുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. റംസാന്‍ ആദ്യത്തില്‍ വാണിയമ്പലം റെയില്‍വെ ഗേറ്റിന് സമീപമുള്ള പെട്ടിക്കടയും അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ദിനേന സമൂഹ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചിട്ടും പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താത്തതില്‍ പ്രതിഷേധമുണ്ട്.
കടപ്പാട്: varthalokam

Posted in 