വാണിയമ്പലം കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം 27ന് നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് പുതുമന ശ്രീനാഥന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. കാവടി എടുക്കല്‍, ഭക്തി പ്രഭാഷണം, അന്നദാനം, കലോത്സവ വിജയികളെ അനുമോദിക്കല്‍, നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. വൈകുന്നേരം മൂന്നുമണിക്ക്
എ.എസ്.ഐക്ക് വധഭീഷണി; മിനി ലോറി ഡ്രൈവര്‍ അറസ്റ്റില്‍
എ.എസ്.ഐ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ പിക്കപ്പ് ലോറി സ്റ്റേഷനിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ പൊലീസ് അറസ്റ്റില്‍. കല്ലടിക്കോട് മണികശ്ശേരി പുതുപറമ്പില്‍ ഷിജുമാത്യു (37) ആണ്
ജീവനക്കാരെ കബളിപ്പിച്ച് പണംതട്ടുന്നത് പതിവാകുന്നു
കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരെ കബളിപ്പിച്ച് പണംതട്ടുന്ന സംഭവം വണ്ടൂര്‍ മേഖലയില്‍ തുടരുന്നു. ബുധനാഴ്ച വാണിയമ്പലം അങ്ങാടിയിലെ ഒരു ഫാന്‍സി കടയിലാണ് തട്ടിപ്പ് നടന്നത്.
എസ്.ഐ.ഒ വ്യക്തിത്വവികസന ക്ലാസ്
എസ്.ഐ.ഒ ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വാണിയമ്പലം യൂണിറ്റ് വ്യക്തിത്വവികസന ക്യാമ്പ് നടത്തി. സിജി അംഗം എ. ഫാറൂഖ് ഉദ്ഘാടനംചെയ്തു. കെ. ഷഫീഖ്, ആക്കിഫ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന് റാഷിം, അര്‍ഷദ്, ഷറഫുദ്ദീന്‍, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ഞായറാഴ്ചയും സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
വാണിയമ്പലത്തു ബസ്‌റ്റാന്‍ഡ് വേണമെന്ന ആവശ്യം ശക്‌തമാകുന്നു
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന വാണിയമ്പലത്തു ബസ്‌റ്റാന്‍ഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വാണിയമ്പലം വഴി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. ഷൊര്‍ണൂര്‍ -നിലമ്പൂര്‍ റെയില്‍വേപാതയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതൂം വാണിയമ്പലത്താണ്. കാര്‍ഷിക മേഖലയായ കാളികാവ്, പൂക്കോട്ടുംപാടം,
സൗജന്യയൂണിഫോം വിതരണം
വാണിയമ്പലം സി.കെ.എ.ജി.എല്‍.പി സ്‌കൂളില്‍ സൗജന്യയൂണിഫോം വിതരണവും ശിശുസൗഹൃദ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കലാമേളയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി.എച്ച് അനില്‍കുമാര്‍ നിര്‍വഹിച്ചു. ടി.മുസ്തഫ, പി.എ.അസൈനാര്‍, എ.പി.യൂസഫ്, കെ.ടി.മുഹമ്മദാലി, എ.കുഞ്ഞാവ,
വാണിയമ്പലത്ത് ജീപ്പ് സ്റ്റാന്റിലെ വിശ്രമ കേന്ദ്രം കത്തിച്ചു
വാണിയമ്പലം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ സമൂഹ വിരുദ്ധര്‍ അഴിഞ്ഞാടി. ജീപ്പ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരുടെ വിശ്രമ കേന്ദ്രം കത്തിച്ചു.ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ബസ് സ്‌റ്റോപിന് പിറകില്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് നിര്‍മിച്ച വിശ്രമ കേന്ദ്രമാണ് കത്തി നശിച്ചത്.
ആറാം ക്ലാസുകാരിയെ വഴിയില്‍ തടഞ്ഞ യുവാവ് പിടിയില്‍
സ്‌കൂളിലേക്ക് പോകുകയായിരുന്ന ആറാംക്ലാസുകാരിയെ വഴിയില്‍ തടഞ്ഞുവെച്ച് അശ്ലീലംപറഞ്ഞ യുവാവിനെ വണ്ടൂര്‍ പോലീസ് പിടികൂടി. പട്ടാമ്പി സ്വദേശി കാരത്ത് ഫസലുറഹ്മാനാണ് (30) പിടിയിലായത്.
ബുധനാഴ്ച ഉച്ചയോടെ വാണിയമ്പലം ഗവ. ഹൈസ്‌കൂള്‍
വാണിയമ്പലം വെല്‍ഫെയര്‍ അസോസിയേഷന്‍ സീകരണം നല്‍കി
വാണിയമ്പലം വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇമ്പാല ഗാര്‍ഡന്‍ വില്ലയില്‍ വെച്ച് വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡന്റ് ശൈജല്‍ എടപ്പറ്റയ്ക്ക് സീകരണം നല്‍കി. പരിപാടി കരുവാരക്കുണ്ട് ദാറുന്നജാത്ത് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉബൈദ് വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. റമീസ് പാപ്പറ്റ
വൈദ്യുതി മുടങ്ങും
വണ്ടൂര്‍ ടി.ബി, വാണിയമ്പലം, പഴയവാണിയമ്പലം, പോരൂര്‍, പൂത്രക്കോവ്, ശാന്തിനഗര്‍, തച്ചങ്ങോട്, കൂരാട്, കറുത്തേനി, വെള്ളയൂര്‍, പൂങ്ങോട് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.

